‘ആടുജീവിത’ത്തിന്‍റെ വ്യാജ പതിപ്പ്; പരാതി നൽകി സംവിധായകൻ ബ്ലെസി

പൃഥ്വിരാജിന്‍റെ സൂപ്പർ ഹിറ്റ് സിനിമ ‘ആടുജീവിത’ത്തിന്‍റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി സംവിധായകൻ ബ്ലെസി. സൈബർ സെല്ലിനാണ് രേഖാമൂലം പരാതി നൽകിയത്. വ്യാജൻ പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്നയാളുടെ ഓഡിയോ ക്ലിപ്പും മൊബൈൽ സ്ക്രീൻ ഷോട്ടുകളും ബ്ലസി സൈബർ സെല്ലിന് കൈമാറി. കൂടാതെ, വാട്ട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴി സിനിമയുടെ പ്രിന്‍റും ലിങ്കും ഷെയർ ചെയ്തവരുടെ പേരുവിവരവും സ്ക്രീൻ ഷോട്ടും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ആടുജീവിതത്തെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ ബ്ലസി പ്രതികരിച്ചു. നവമാധ്യമങ്ങളിൽ…

Read More