
ഉത്തർപ്രദേശിൽ 6 വയസുകാരിയേയും ആടിനേയും ബലാത്സംഗം ചെയ്തു ; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സർക്കാർ ജീവനക്കാരനെ ഇന്നലെ അറസ്റ്റ് ചെയ്തു. അഹമ്മദ്ഗഢ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് കുറ്റകൃത്യം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ഗ്രാമീണൻ പകർത്തിയ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹർ പോലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗജേന്ദ്ര സിംഗ് യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്മെന്‍റ് ഉദ്യോഗസ്ഥനാണെന്ന്…