​ഗോളടിയിൽ റൊണാള്‍ഡോയ്ക്ക് വീണ്ടും റെക്കോഡ്; ഇത്തവണ സൗദി പ്രോ ലീഗിൽ

സൗദി പ്രോ ലീഗിൽ അല്‍ നസ്ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റെക്കോഡ്. കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരായ പോരാട്ടത്തിലെ ഇരട്ട ​ഗോളുകളാണ് താരത്തിന് റെക്കോഡ് നേടിക്കൊടുത്തത്. സീസണിലെ 31 മത്സരങ്ങളിൽ നിന്ന് താരം സമ്പാദിച്ചത് 35 ​ഗോളുകളാണ്. ഇതോടെ 2019 സീസണില്‍ അല്‍ നസ്ര്‍ കളിക്കാരനായിരുന്ന അബ്ദുറസാഖ് ഹംദല്ല നേടിയ 34 ഗോളുകളുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇത്തിഹാദിനെ അല്‍ നസർ തകർത്തത്. ആദ്യ പകുതിയുടെ അധിക സമയത്തും 69-ാം മിനിറ്റിലുമായിരുന്നു റൊണാള്‍ഡോ…

Read More