കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പരുക്കേറ്റ ഗോൾകീപ്പർ സച്ചിൻ സുരേഷിന് സീസൺ നഷ്ടമായേക്കും

ഐഎസ്എല്‍ 2023-24 സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കേ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷ് ദീർഘകാലം പുറത്തിരിക്കും. താരം ഉടൻ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാകും എന്ന് ക്ലബ് അറിയിച്ചു. സച്ചിന് സുരേഷിന് തോളെല്ലില്‍ ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് സൂചന. ചികില്‍സക്കായി അടുത്ത ദിവസം സച്ചിൻ മുംബൈയിലേക്ക് പോകും. ഇനി ഈ സീസണിൽ സച്ചിൻ സുരേഷ് കളിക്കാൻ സാധ്യതയില്ല. ചെന്നെയിന്‍ എഫ്സിയുമായുള്ള അവസാന മത്സരത്തിനിടെയാണ് സച്ചിൻ സുരേഷിന്‍റെ തോളിന് ഗുരുതരമായി പരിക്കേറ്റത്….

Read More