ഈ കൂണുകൾ പ്രകാശം പരത്തും…; ഇത് കാസർഗോഡിന്റെ സ്വന്തം സുന്ദരിക്കൂൺ
രാത്രിയിൽ പ്രകാശം പരത്തിനിൽക്കുന്ന “കൂൺ’ സങ്കൽപ്പിക്കാനാകുമോ? പലതരം കൂണുകൾ കണ്ടു പരിചയിച്ചിട്ടുണ്ടാകാം, എന്നാൽ പ്രകാശിക്കുന്ന കൂൺ കണ്ടിട്ടുള്ളത് അപൂർവം ചിലർ മാത്രം. കാസർഗോഡ് ജില്ലയിലെ നിബിഡവനത്തിലാണു ശാസ്ത്രജ്ഞർ അപൂർവ ബയോലുമിനസെന്റ് കൂൺ കണ്ടെത്തിയത്. “ഫിലോബോലെറ്റസ് മനിപുലാരിസ്’ എന്നറിയപ്പെടുന്ന ഫംഗസ് ആണു രാത്രികാലങ്ങളിൽ സ്വയം പ്രകാശിക്കുന്നത്. അണിഞ്ഞൊരുങ്ങിയപോലെ മനോഹരമായ പച്ചനിറത്തിലാണ് ആ സുന്ദരിക്കൂൺ പ്രകാശം പരത്തുന്നത്. പാരിസ്ഥിതിക സമ്പന്നതയ്ക്കു പേരുകേട്ട റാണിപുരം വനത്തിൽ നടത്തിയ സമഗ്രമായ കുമിൾ സർവേയിലാണു വിചിത്രമായ കൂൺ കണ്ടെത്തിയത്. മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയുമായി…