
റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഗ്ലോബൽ വില്ലേജ് അറിയിപ്പ് നൽകി
റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഗ്ലോബൽ വില്ലേജ് അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, റമദാനിൽ വൈകീട്ട് 6 മണിമുതൽ പുലർച്ചെ 2 മണിവരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക.റമദാൻ മാസത്തിൽ ഗ്ലോബൽ വില്ലേജിൽ അതിഗംഭീരമായ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇഫ്താർ, സുഹുർ സേവനങ്ങളും ഗ്ലോബൽ വില്ലേജിൽ ഒരുക്കുന്നതാണ്. റമദാനുമായി ബന്ധപ്പെട്ട് ഗ്ലോബൽ വില്ലേജിൽ ‘റമദാൻ വണ്ടർ സൂഖ്’ എന്ന ഒരു പുതിയ ആകർഷണം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ…