
ആഗോള സ്മാർട്ട് സിറ്റികളുടെ നിരയിലേക്ക് ഇനി അൽഖോബാറും
അന്താരാഷ്ട്ര ഏജൻസിയായ ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറിന്റെ (ഐ.എം.ഡി) 2024ലെ റാങ്കിങ്ങിൽ അൽഖോബാറിനെ സ്മാർട്ട് സിറ്റിയായി അംഗീകരിച്ചു. ലോകമെമ്പാടുമുള്ള 142 നഗരങ്ങളിൽ അൽഖോബാർ 99-ാം സ്ഥാനത്ത് എത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. റിയാദ്, മക്ക, മദീന, ജിദ്ദ എന്നിവയുടെ നിരയിൽ സ്മാർട്ട് സിറ്റിയായി അംഗീകരിക്കപ്പെടുന്ന അഞ്ചാമത്തെ സൗദി നഗരമായി ഇതോടെ അൽഖോബാർ. ഈ നേട്ടം സാങ്കേതിക മേഖലയിൽ രാജ്യത്തിന്റെ തുടർച്ചയായ പുരോഗതിക്ക് അടിവരയിടുന്നു. മികച്ചതും സുസ്ഥിരവുമായ സമൂഹ സൃഷ്ടിക്ക് നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും സംയോജിപ്പിക്കുന്നതിനുമുള്ള ഒരു നഗരത്തിന്റെ…