
‘അകലം പാലിക്കുക എന്ന ഇന്ത്യയുടെ നയം ഇന്ന് മാറി’; എല്ലാ രാജ്യങ്ങളോടും അടുത്ത ബന്ധം പുലർത്തുന്നെന്ന് നരേന്ദ്ര മോദി
എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുകയെന്നതാണ് ഇന്നത്തെ ഇന്ത്യയുടെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോളണ്ടിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. അകലം പാലിക്കുക എന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ നയത്തിൽ വലിയ മാറ്റം കൊണ്ടുവരാനായെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ രാജ്യങ്ങളോടും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയം. ഇന്ന് ആ സാഹചര്യം മാറി. ഇന്ന് എല്ലാവരുമായും ബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്നത്തെ ഇന്ത്യ എല്ലാവരെക്കുറിച്ചും എല്ലാവരുടെയും നന്മയെക്കുറിച്ചും ചിന്തിക്കുന്നു. ഇന്ന് ‘വിശ്വബന്ധു’…