
ലോകമെമ്പാടും ഇന്റര്‍നെറ്റ് സേവനം തടസപ്പെടും;വാർത്ത നിഷേധിച്ച് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി
ഈ മാസം 11-ാം തീയതി ലോകമെമ്പാടും ഇന്റർനെറ്റ് സേവനം തടസപ്പെടുമെന്ന പ്രചരണങ്ങൾ യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി നിക്ഷേധിച്ചു. ഇത്തരം വാർത്തകൾ വ്യാജമാണെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കൃത്രിമമായി നിർമിച്ചതാണെന്നും അതോറിറ്റി അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഈ മാസം 11-ാം തീയതി പരിമിതമായ സമയത്തേക്ക് ലോകമെമ്പാടും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുമെന്ന് പറയുന്നത്. ഒരു ജനപ്രിയ ചാനലിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണ്….