എംപോക്സ് രോഗബാധ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാൻ തീരുമാനിച്ച് ലോകാരോഗ്യ സംഘടന
ലോകത്ത് എംപോക്സ് രോഗബാധ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാൻ തീരുമാനിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ അതിർത്തികൾക്കപ്പുറത്തേക്ക് യൂറോപ്പിലേക്കും ഏഷ്യയിലേക്കും എംപോക്സ് ക്ലേഡ് വൺ ബി രോഗം പടർന്നതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. വ്യാപനശേഷിയും മരണനിരക്കും കൂടുതലാണ് ക്ലേഡ് വൺബിക്ക് എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. അവബോധവും ജാഗ്രതയുമാണ് പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ പ്രധാനം. ആഫ്രിക്കൻ രാജ്യങ്ങളിൽ അതിവേഗമാണ് രോഗവ്യാപനം. ഈ വർഷം 46,000-ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോംഗോയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 1,000-ലധികം മരണങ്ങൾ…