ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ മാർപ്പാപ്പ ദുബൈയിൽ എത്തില്ല; പിൻമാറ്റം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്

ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്ന മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിൽസയിലായിരുന്നു. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും യാത്ര ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് വത്തിക്കാനിലെ വക്താവ് മറ്റെയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. മൂന്നിന് ഫെയ്ത് പവലിയന്റെ ഉദ്ഘാടന…

Read More

ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ദുബായ് ഒരുങ്ങുന്നു; ആഗോള താപനം കുറയ്ക്കാനുള്ള യുഎഇ ലക്ഷ്യം ഏറ്റെടുത്ത് മലയാളി

ആഗോള താപനം കുറയ്ക്കുവാനുള്ള യു.എ.ഇ ഭരണകൂടത്തിന്റെ മഹത്തായ ലക്ഷ്യം ഏറ്റെടുത്ത് ദുബായിലെ പ്രവാസി മലയാളി.സാമ്പത്തിക ചിലവേറിയ സാങ്കേതിക സംവിധാനങ്ങളോ, വൈദ്യുതിയോ, അറ്റകുറ്റ പണികളോ ഇല്ലാതെ, കുറഞ്ഞ നിരക്കില്‍ അകത്തളങ്ങളെ പ്രകാശ പൂര്‍ണ്ണമാക്കുന്ന സോളാര്‍ റൂഫ് സ്‌കൈ ലൈറ്റുകള്‍ പുറത്തിറക്കിയിരിക്കുകയാണ്, തൃശൂര്‍ സ്വദേശി ലിജോ ജോര്‍ജ് കുറ്റൂക്കാരന്‍. ആഗോള കാലാവസ്ഥയ്ക്ക് ഉച്ചകോടിയായ ‘കോപ് 28’ ന് ദുബായ് നഗരം ഒരുങ്ങുന്ന ഘട്ടത്തിലാണ് , ഈ മലയാളി കൈയ്യടി നേടുന്നത്. അതേസമയം, ദുബായില്‍ നവംബര്‍ 15 മുതല്‍ 17 വരെ,…

Read More