
വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കിയ സൗദിയുടെ ആരോഗ്യ പദ്ധതികൾ ആഗോള ശ്രദ്ധ നേടുന്നു
ആരോഗ്യമേഖലയിലും ചികിത്സാരംഗത്തും മഹിതമായ സേവനങ്ങൾ ചെയ്ത് വിവിധ പദ്ധതികൾ രാജ്യങ്ങളിൽ നടപ്പിലാക്കിയുള്ള സൗദിയുടെ പ്രവർത്തനങ്ങൾ ആഗോള ശ്രദ്ധനേടുന്നു. കിംങ് സൽമാൻ സെന്റർ ഫോർ ഹ്യൂമനാറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്.റിലീഫ്) ആഭിമുഖ്യത്തിലാണ് ദുരിതം പേറുന്ന വിവിധ രാജ്യങ്ങളിലെ ആളുകൾക്കായി സൗദി സേവനം ചെയ്യുന്നത്. വിവിധ ആരോഗ്യ പദ്ധതികൾ ലോകമെമ്പാടുമുള്ള ദുർബലരെ സഹായിക്കാൻ വഴിവെച്ചു. അടുത്തിടെ സുഡാനിലെ ‘പോർട്ട് സുഡാനി’ൽ സന്നദ്ധ മെഡിക്കൽ പ്രോജക്ടുകൾ ഇതിനകം സൗദി പൂർത്തിയാക്കി. കുട്ടികൾക്കും മുതിർന്നവർക്കും ന്യൂറോ സർജറിയും നട്ടെല്ല് ശസ്ത്രക്രിയയും നൽകാനും കെ.എസ്…