
ആഗോള നിർമിതബുദ്ധി ക്ലബിൽ യു.എ.ഇ
ഭാവിയുടെ സാങ്കേതികവിദ്യയായി വളരുന്ന നിർമിത ബുദ്ധി രംഗത്തെ ആഗോള കൂട്ടയ്മയായ ‘ഹിരോഷിമ എ.ഐ പ്രൊസസ് ഫ്രന്റ്സ് ഗ്രൂപ്പി’ൽ യു.എ.ഇക്ക് അംഗത്വം. 49 രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് യു.എ.ഇ ഡിജിറ്റൽ ഇക്കോണമി, വിദൂര ജോലി ആപ്ലിക്കേഷൻസ് വകുപ്പ് സഹമന്ത്രി ഉമർ അൽ ഉലമയാണ് വെളിപ്പെടുത്തിയത്. ക്ലബിലെ മേഖലയിൽ നിന്നുള്ള ഏക രാജ്യമാണ് യു.എ.ഇ. യു.എസ്, യു.കെ, കാനഡ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്പെയിൻ തുടങ്ങിയ മുൻനിര രാജ്യങ്ങൾ ക്ലബിൽ അംഗമാണ്. സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും അതിരുകളില്ലാത്ത സാധ്യതകളെ ഉൾക്കൊള്ളുന്ന,…