പ്ലാസ്റ്റിക് ഉത്പാദനം തുടരകയാണെങ്കില്‍ ആഗോള താപവര്‍ധനവ് 1.5 ഡി​ഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക സാധ്യമല്ല: എല്‍ബിഎന്‍എല്‍ പഠനം

നിലവിലുള്ള അതേ തോതില്‍ പ്ലാസ്റ്റിക് ഉത്പാദനം തുടരകയാണെങ്കില്‍ ആഗോള താപവര്‍ധനവ് 1.5 ഡി​ഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക സാധ്യമല്ലെന്ന് പഠനം. യു.എസ്സിലെ ലോറന്‍സ് ബെര്‍ക്ക്‌ലീ നാഷണല്‍ ലബോറട്ടറിയാണ് (എല്‍ബിഎന്‍എല്‍) പഠനത്തിന് പിന്നില്‍. 2060-നുമുമ്പായി ആഗോളാതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യം നേടാനാകില്ലെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് ആഗോളതാപനം പിടിച്ചുനിര്‍ത്താനുള്ള ലക്ഷ്യം 2082-നുശേഷമേ നേടാനാകൂവെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വൈദ്യുതിക്കും ഊഷ്മാവിനും വേണ്ടി ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നു. ഇതിലൂടെ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നു. അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങള്‍ ആഗോള…

Read More

ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിന് യു.എ.ഇയില്‍ ഇന്ന് തുടക്കം

ആഗോളകാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിന് യു.എ.ഇയില്‍ ഇന്ന് തുടക്കം. പതിവ് പോലെ തന്നെ ഇത്തവണയും വിവിധ കാലാവസ്ഥാ പ്രശ്നങ്ങള്‍ വിഷയമാകും. ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 1 വരെ യു.എ.ഇയിലുണ്ടാകും.  യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍നഹ്യാന്റെ പ്രത്യേകക്ഷണം സ്വീകരിച്ചാണ് മോദിയെത്തുന്നത്. ഒരു ദിവസത്തെ ചര്‍ച്ചകളില്‍ പങ്കെടുത്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങും. മുൻവര്‍ഷങ്ങളില്‍ സമ്മേളനത്തിന്റെ ഭാഗമായ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇത്തവണ…

Read More

ഡെലിവറി സേവനങ്ങള്‍ക്കായി മലിനീകരണമില്ലാത്ത വാഹനങ്ങളുമായി ആമസോണ്‍

മലിനീകരണ മുക്തമായ ഗതാഗതം എന്ന ആശയത്തിനായി പ്രവര്‍ത്തിക്കുകയാണ് ലോകത്തെ തന്നെ മുന്‍നിര ഓൺലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍. മുമ്പ് വിവിധ രാജ്യങ്ങളില്‍ ആമസോണ്‍ പരീക്ഷിച്ച് വിജയിച്ച ഗ്ലോബല്‍ ലാസ്റ്റ്‌മൈല്‍ ഫ്‌ളീറ്റ് പദ്ധതി ഇന്ത്യയിലും ഒരുക്കിയിരിക്കുകയാണിവര്‍. ആമസോണിന്റെ ഡെലിവറി സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുന്നതിനായി പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളുമായാണ് ആമസോണ്‍ ഫ്‌ളീറ്റ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ആമസോണിന്റെ 300-ല്‍ അധികം ഡെലിവറി സേവന പങ്കാളികള്‍ക്ക് ഈ പദ്ധതിയിലൂടെ പൂര്‍ണമായും മലിനീകരണ മുക്തമായ ഡെലവറി സേവനങ്ങള്‍ ഉറപ്പാക്കാന്‍ സഹായിക്കും. ഫ്‌ളീറ്റ് മാനേജ്‌മെന്റ് കമ്പനി…

Read More

ബെംഗളൂരു വിമാനത്താവളം; ലോകത്തില്‍ ഏറ്റവും സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളം

രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം അഭിമാനിക്കാവുന്ന ഒരു നേട്ടം കൂടി സ്വന്തമായിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവും സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബെംഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടത്. വിമാന സര്‍വീസുകളെ വിലയിരുത്തുന്ന ഏജന്‍സിയായ സിറിയം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വിമാനങ്ങള്‍ പുറപ്പെടുന്ന സമയകൃത്യതയുടെ കാര്യത്തില്‍ മികച്ച റെക്കോര്‍ഡാണ് ബെംഗളൂരു വിമാനത്താവളത്തിനുള്ളതെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. സെപ്തംബര്‍ മാസം 88.51 ശതമാനം സമയകൃത്യത പാലിക്കാന്‍ ബെംഗളൂരു വിമാനത്താവളത്തിനായി. ആഗസ്റ്റില്‍ ഇത് 89.66 ശതമാനവും ജൂലൈയില്‍ ഇത് 87.51ശതമാനവുമായിരുന്നു….

Read More