
നിവിൻ പോളി-റാം ചിത്രം ‘യേഴ് കടൽ യേഴ് മലൈ’; ഗ്ലിംപ്‌സ് വീഡിയോ ജനുവരി 2ന്
നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന ‘യേഴ് കടൽ യേഴ് മലൈ’യുടെ ഗ്ലിംപ്‌സ് വീഡിയോ ജനുവരി 2ന് പുറത്തുവിടും. തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മാനാട്’ന് ശേഷം വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്‌ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ‘യേഴ് കടൽ യേഴ് മലൈ’….