‘നിന്നെ പോലൊരു ആരാധകനെ ആവശ്യമില്ല‘; സേവാഗിനെതിരെ വെളിപ്പെടുത്തലുകളുമായി ഓസീസ് താരം മാക്സ്‌വെല്‍
ഇന്ത്യൻ ക്രിക്കറ്റിലെ മുൻ സൂപ്പർതാരം വീരേന്ദർ സെവാഗുമായുണ്ടായ ഭിന്നതകളെ കുറിച്ച് വെളിപ്പെടുത്തി ആസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്‍റെ മെന്‍ററായിരുന്ന കാലത്ത് സെവാഗിന്‍റെ പെരുമാറ്റത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായത്. തന്‍റെ പുതിയ പുസ്തകമായ ‘ഷോമാൻ’-ലാണ് മാക്സ് വെൽ ഈ വിഷയത്തെക്കുറിച്ച് തുറന്നെഴുതുന്നത്. 2014 മുതൽ 2017 വരെയാണ് മാക്സ് വെൽ പഞ്ചാബിന് വേണ്ടി കളിച്ചത്. 2014 ൽ 552 റൺസുമായി മികച്ച പ്രകടനം താരം കാഴ്ചവെച്ചു. 2017 ആയപ്പോഴേക്കും താരത്തിന്‍റെ ഫോമും…