വാഗമണ്ണിലെ ചില്ലുപാലം തുറക്കാൻ ഉത്തരവായി; അടച്ചിട്ടിട്ട് മൂന്നുമാസം

വാഗമണ്ണിലെ ചില്ലുപാലം തുറക്കാൻ സർക്കാർ ഉത്തരവായി. ചില്ലുപാലത്തിന്റെ സുരക്ഷ, സ്റ്റെബിലിറ്റി എന്നിവയെക്കുറിച്ച് കോഴിക്കോട് എൻ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിന്റെ ഇടക്കാലറിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നുവെന്നുറപ്പാക്കി പ്രവർത്തനം പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം. അടച്ചുപൂട്ടിയ ചില്ലുപാലം തുറക്കാത്തത് സർക്കാരിനും വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കി. മൂന്നുമാസംമുമ്പ് മേയ് 30-ന് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവുപ്രകാരമാണ് ചില്ലുപാലം അടച്ചത്. കാലാവസ്ഥ പ്രതികൂലമായതോടെയായിരുന്നു ഇത്. എന്നാൽ, കാലാവസ്ഥ അനുകൂലമായിട്ടും ചില്ലുപാലം തുറന്നുകൊടുത്തിരുന്നില്ല. പൂജ അവധിക്കാലം വരുന്നതിനാൽ, വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് വാഗമണ്ണിൽ പ്രതീക്ഷിക്കുന്നത്.

Read More

സഞ്ചാരികളെ വാഗമണിലേക്ക് വരൂ; നെഞ്ചിടിപ്പിക്കും ചില്ലുപാലം റെഡി !

വാഗമൺ എത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ ചില്ലുപാലം റെഡി. വിനോദസഞ്ചാരികൾക്കായി ഇന്ന് ചില്ലുപാലം തുറന്നുകൊടുക്കും. മൂന്ന് കോടി രൂപ ചെലവിട്ട് ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ചില്ലുപാലം നിർമിച്ചിരിക്കുന്നത്. ഒരേ സമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ അഞ്ചുമുതൽ പരമാവധി 10 മിനിറ്റുവരെ നിൽക്കാൻ അനുവദിക്കും. പ്രായഭേദമന്യേ 500 രൂപയാണ് ഫീസ്. തിരക്കു നിയന്ത്രിക്കുന്നതിനു നിയന്ത്രണമുണ്ടാകും. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫാൾ, ജൈൻറ് സ്വിങ്, സിപ് ലൈൻ തുടങ്ങിയവയും പാർക്കിൽ ഉണ്ട്….

Read More