
അഭിനയിക്കേണ്ടത് എങ്ങനെയാണെന്ന് പഠിച്ചത് മലയാളത്തിൽ വന്നപ്പോൾ; ഗീത പറയുന്നു
മലയാളിയല്ലെങ്കിലും മലയാളത്തനിമയോടെ നിരവധി കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ഗീത. പഞ്ചാഗ്‌നി ഉൾപ്പെടെ മലയാളികൾ ഇന്നും ഓർത്തുവെക്കുന്ന നിരവധി കഥാപാത്രങ്ങളാണ് നടി ചെയ്തത്. എന്നാൽ ഗീത ഒരു കാലത്ത് തമിഴിലും തെലുങ്കിലും സജാവമായിരുന്നെങ്കിലും ഗ്ലമാറസ് റോളുകളാണ് കൂടുതലും ചെയ്തിരുന്നത്. എന്നാൽ അതിൽ നിന്നും മാറി തനിക്ക് നല്ല കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽ വന്നതിന് ശേഷമാണെന്നും ഗീത പറയുന്നു. വർഷങ്ങൾക്ക് മുമ്പ് അമൃത ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. തനിക്ക് ഒരു അവാർഡ് പോലും ലഭിക്കാത്തതിൽ ഇന്നും…