അത് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല; ദിവസം ഒഴുകുന്നത് മൂന്ന് മൈൽ: വീഡിയോ കാണാം
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല സഞ്ചരിക്കുന്നു..! 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന A23a എന്ന മഞ്ഞുമലയാണ് അന്റാർട്ടിക്കയിൽനിന്ന് നീങ്ങുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തത്. ദിവസവും മൂന്ന് മൈൽ എന്ന തോതിൽ മഞ്ഞുമല ഒഴുകുന്നതായും ശാസ്ത്രജ്ഞർ പറയുന്നു. സംഭവിക്കുന്നതു സ്വാഭാവിക ചലനമാണെന്നും പ്രത്യേക കാരണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകർ. മഞ്ഞുമല കാലക്രമേണ ചെറുതായി കനംകുറഞ്ഞതാകുമെന്നും സമുദ്രപ്രവാഹങ്ങളാൽ ഒഴുകിനടക്കുമെന്നും ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ ഗ്ലേസിയോളജിസ്റ്റ് ഒലിവർ മാർഷ് പറഞ്ഞു. മഞ്ഞുമലയുടെ വിസ്തീർണം 1,500 ചതുരശ്ര മൈൽ ആണ്. അതായത് വാഷിംഗ്ടൺ ഡിസിയുടെ…