
500 ദിർഹത്തിന് സ്വർണ്ണം വാങ്ങൂ, ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 25 കിലോ സ്വർണ്ണം
ദുബായ് : ദുബായ് സ്വർണ വ്യവസായ വ്യാപാര സംഘടനയായ ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ആവേശോജ്ജ്വലമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ക്യാമ്പയിന് തുടക്കം കുറിച്ചു. ലിവ് ദി ഗ്ലിറ്റർ എന്നാണ് ക്യാമ്പയിന് പേര് നൽകിയിരിക്കുന്നത്. 100 ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ 25 കിലോ സ്വർണ്ണം വരെ നേടാനുള്ള സുവർണ്ണാവസരമാണ് ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജനുവരി 29 വരെയാണ് കുറഞ്ഞ ചിലവിൽ വമ്പൻ ഭാഗ്യം നേടാനുള്ള ഈ അവസരം ഉണ്ടായിരിക്കുക. സംഘടനയുടെ കീഴിൽ വരുന്ന ജ്വല്ലറികളിൽ…