വിദ്യാർഥിനി കോളജിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവം; ഫേസ്ബുക്ക് സുഹൃത്ത് പിടിയിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിൽനിന്നു ഗർഭം ധരിച്ച 17കാരി കോളജിലെ ശുചിമുറിയിൽ പ്രസവിച്ചു. സംഭവത്തിൽ വിദ്യാർഥിനിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക കോലാറിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ പിയുസി വിദ്യാർഥിനിയാണു കോളജിലെ ശുചിമുറിയിൽ പ്രസവിച്ചത്. ക്ലാസ് നടക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടതിനെത്തുതുടർന്ന് പെൺകുട്ടി ശുചിമുറിയിൽ പോയിരുന്നു. ഇതിനിടയിൽ പ്രസവവേദന ഉണ്ടാവുകയും പെൺകുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അധ്യാപകരും ജീവനക്കാരും സ്ഥലത്തെത്തി. ഉടൻതന്നെ അമ്മയെയും കുഞ്ഞിനെയും സമീപത്തെ ആർഎൽ ജലപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെൺകുട്ടിയുടെ…

Read More

ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; സംഭവം കൊച്ചിയിൽ, ആശുപത്രിയിലേക്ക് മാറ്റി

എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ന് രാവിലെയാണ് എറണാകുളം കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. ഇവർ ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി, വളരെ സമയത്തിന് ശേഷവും വാതിൽ തുറക്കാതെ വന്ന സാഹചര്യത്തിൽ മറ്റ്…

Read More

മയക്കുവെടി വച്ചാല്‍ പോരാ, കൊല്ലണം’: കണമലയിൽ പ്രതിഷേധിച്ച് നാട്ടുകാര്‍

കണമലയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ പ്രതിഷേധക്കാർ. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്നാണ് ആവശ്യം. ഷെഡ്യൂൾ-1ൽ ഉൾപ്പെട്ട വന്യമൃഗമായ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനാവില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. കലക്ടറുടെ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ, കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹവുമായി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നല്‍കി.

Read More