
കെ റെയിലിന്റെ കല്ലിട്ട സ്ഥലത്ത് തങ്കമ്മയ്ക്കായി വീടുപണിയണം, വീട് വച്ചുനൽകാമെന്ന് പറഞ്ഞതാണ് ; വാക്കു മാറുന്ന പ്രശ്നമില്ല: മന്ത്രി സജി ചെറിയാൻ
ചെങ്ങന്നൂരിൽ വീടിന്റെ അടുപ്പുകല്ലിളക്കി കെ റെയിലിന്റെ മഞ്ഞക്കുറ്റി സ്ഥാപിച്ചതിനെ തുടർന്നു പ്രതിസന്ധിയിലായ തങ്കമ്മ എന്ന സ്ത്രീക്കു വീടു വച്ചുനൽകാൻ ഇപ്പോഴും തയാറാണെന്നു മന്ത്രി സജി ചെറിയാൻ. സ്ഥലം തരാൻ ആളുണ്ടെങ്കിൽ ന്യായവില കൊടുത്തു ഭൂമി വാങ്ങി വീടുവച്ചു കൊടുക്കാൻ തയാറാണെന്ന് മന്ത്രി വ്യക്തമാക്കി. കെ റെയിലിന്റെ കല്ലിട്ട സ്ഥലത്ത് തങ്കമ്മയ്ക്കായി വീടുപണിയണം എന്നാണ് കെ റെയിൽ വിരുദ്ധ സമിതിയുടെ ആവശ്യം. കല്ലിട്ടതിന് അപ്പുറത്തു സ്ഥലം കാണിച്ചുതന്നാൽ അതു വാങ്ങി വീടുവച്ചു നൽകാന്‍ തയാറാണ്. വീട് വച്ചുകൊടുക്കാമെന്നു പറഞ്ഞതാണെന്നും…