
ജൈടെക്സിന് പ്രൗഢമായ സമാപനം; മികച്ച സാന്നിധ്യമായി ഇന്ത്യൻ കമ്പനികൾ
അഞ്ചു ദിവസങ്ങളിലായി വേൾഡ് ട്രേഡ് സെന്ററിൽ നടന്നുവന്ന ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യ പ്രദർശന മേളയായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷന്റെ (ജൈടെക്സ് ഗ്ലോബൽ) 44ാമത് എഡിഷന് പ്രൗഢമായ സമാപനം. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളുകളിലായി നടന്ന മേളയിൽ 180 രാജ്യങ്ങളിൽനിന്നായി 6500 കമ്പനികൾ പങ്കെടുത്തു. നിർമിത ബുദ്ധി (എ.ഐ), സൈബർ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഏറ്റവും മികച്ച സാങ്കേതിക വിദ്യകളാണ് മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്. ഓരോ ദിനവും പതിനായിരക്കണക്കിന്…