ഭർത്താവിന്റെ കാമുകിയെ പെട്രോളൊഴിച്ചു കത്തിച്ചുകൊന്ന് ഭാര്യ

തന്റെ ഭർത്താവുമായി ബന്ധമുണ്ടായിരുന്ന യുവതിയെ പെട്രോളൊഴിച്ചു കത്തിച്ചുകൊലപ്പെടുത്തിയ വാർത്തയാണു തമിഴ്നാട്ടിൽനിന്നു പുറത്തുവരുന്നത്. തിരുവള്ളൂരിലെ പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 15 വർഷം മുമ്പാണ് സുരേഷും പാർവതിയും വിവാഹിതരായത്. മക്കൾ ജനിച്ച് അധികം വൈകാതെ ബുള്ളറപാക്കം സ്വദേശിയായ രാജേശ്വരിയുമായി സുരേഷ് അടുപ്പത്തിലായി. രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ നിർബന്ധത്തിനു വഴങ്ങി സുരേഷ് രാജേശ്വരിക്കു താലി ചാർത്തിയതായും പറയപ്പെടുന്നു. മാത്രമല്ല, പച്ചക്കടയിലെ…

Read More

വാടകയ്ക്ക് കാമുകി; നിരക്കുകൾ പുറത്തുവിട്ട് യുവതി, സോഷ്യൽ മീഡിയയിൽ വൈറൽ പോസ്റ്റ്

കാമുകനെയോ കാമുകിയെയോ ഒക്കെ വാടകയ്ക്ക് ലഭിക്കുന്ന രീതി ഇന്ന് ജപ്പാനിലൊക്കെ നിലവിലുണ്ട്. എന്നാൽ ഇന്ത്യയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ അപൂർവമാണെന്ന് തന്നെ പറയാം. എന്നാൽ ഒരു യുവതി പങ്കുവച്ച ഇൻസ്റ്റഗ്രാം റീൽസിൽ ജപ്പാനിലേതിന് സമാനമായ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കും സംഭവം തുടക്കമിച്ചു.@divya_giri__എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വാടക കാമുകിയാകാൻ തയ്യാറാണെന്ന് അറിയിച്ച് യുവതി റീൽ പങ്കുവച്ചിരിക്കുന്നത്. സിംഗിളാണോ, ഡേറ്റിന് പോകാൻ തയ്യാറാണോ, എന്നെ വാടകയ്‌ക്കെടുക്കാം എന്ന് യുവതി വ്യക്തമാക്കുന്നു….

Read More

ബംഗളൂരുവിലെ പ്രേമലു…; കാമുകിയെ മടിയിലിരുത്തി ബൈക്ക് യാത്ര; പണികൊടുത്ത് പോലീസ്

ബംഗളൂരു നഗരത്തിലെ ഫ്ളൈ ഓവറിലൂടെ കാമുകിയെ മടിയിലിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവിനെ പിടികൂടി എട്ടിൻറെ പണികൊടുത്ത് പോലീസ്. കമിതാക്കളുടെ യാത്രാദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. തുടർന്നാണ് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. വടക്കൻ ബംഗളൂരുവിലെ ഹെബ്ബാൾ മേൽപ്പാലത്തിലാണ് സംഭവം. പ്രണയവിവശയായി യുവാവിൻറെ മടിയിലിരുന്നാണു യുവതിയുടെ യാത്ര. യുവതി പങ്കാളിയുടെ മടിയിൽ ഇരിക്കുന്നതും കഴുത്തിൽ കൈകൾ ചുറ്റിയിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൂടാതെ ഇവർ പരസ്പരം ചുംബിക്കുന്നതും കാണാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ബംഗളൂരു ട്രാഫിക് പോലീസ് ബൈക്കിൻറെ നമ്പർ പ്ലേറ്റും…

Read More

45കാരൻ 25കാരിയായ കാമുകിയെ കുത്തിക്കൊന്നു; യുവതിയുടെ അമ്മ കാമുകനെ തലയ്ക്കടിച്ചു കൊന്നു

പ്രണയക്കൊലകൾ ഒറ്റപ്പെട്ട സംഭവമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം ബംഗളൂരുവിൽ 45കാരൻ 25കാരിയായ കാമുകിയെ കുത്തിക്കൊന്ന വാർത്തയാണ് ഒടുവിലത്തേത്. സൗ​ത്ത് ബം​ഗ​ളൂ​രു പാ​ര്‍​ക്കി​ല്‍ വ​ച്ചാ​ണു സംഭവം. പാർക്കിൽ തന്നെയുണ്ടായിരുന്ന യുവതിയുടെ അമ്മ മകളുടെ കാമുകനെ കല്ലിനു തലയ്ക്കടിച്ചു കൊല്ലുകയും ചെയ്തു. ദിവസസങ്ങൾക്കു മുന്പ് കോൺഗ്രസ് പ്രദേശികനേതാവിന്‍റെ മകളെ പ്രണയം നിരസിച്ചതിന്‍റെ പേരിൽ കോളജിൽവച്ചു കുത്തിക്കൊലപ്പെടുത്തിയിരുന്നു.  ഇവന്‍റ് മാനേജരും വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ സുരേഷ് ആണ് അനുഷയെ  കുത്തിക്കൊന്നത്. വിവാഹിതനാണെന്ന് വിവരം മറച്ചുവച്ച് ഇയാൾ അനുഷയുമായി അടുപ്പത്തിലാകുകയായിരുന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​നും…

Read More

ഷാരോൺ രാജിന്റെ മരണം: പെൺസുഹൃത്തിനൊപ്പം മാതാപിതാക്കളെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു

പാറശ്ശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഷാരോണിന്റെ വനിതാ സുഹൃത്ത്, സുഹൃത്തിൻറെ അച്ഛൻ, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചു. ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിൽ വച്ചാണ് മൊഴിയെടുക്കുക. വനിതാ സുഹൃത്തിൻറെ വീട്ടിലേക്ക് പോയ ഷാരോണിന്റെ സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും. ഛർദ്ദിലോടെ ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങിവരുന്നതിന് സുഹൃത്ത് സാക്ഷിയായിരുന്നു. കഷായം കുടിച്ചുവെന്നും ഷാരോൺ ആദ്യം പറഞ്ഞത്…

Read More

ഷാരോൺ രാജിന്റെ മരണം; പെൺസുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം

പാറശ്ശാല സ്വദേശി ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ പെൺസുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. മരിച്ച യുവാവിന് ജ്യൂസും കഷായവും നൽകിയ വനിതാ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് തിരുവനന്തപുരം റൂറൽ എസ് പി ഡി രൂപം നൽകിയത്. തിരുവനന്തപുരത്ത് പാറശാലയിൽ ജ്യൂസ് കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത…

Read More