കാമുകനെ അമ്മാവന്‍ വെട്ടിക്കൊന്നു; 18കാരി ജീവനൊടുക്കി

പിറന്നാള്‍ ആഘോഷിക്കാന്‍ വന്ന യുവാവിനെ കാമുകിയുടെ അമ്മാവന്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍മാറുംമുന്‍പേ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്. ധന്യയുടെ കാമുകന്‍ സുന്ദരാപുരം ഗാന്ധിനഗറിലെ പ്രശാന്ത് (21) ജൂണ്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്. അന്നേദിവസം അര്‍ധരാത്രിയോടെ സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ചെന്ന പ്രശാന്തും ധന്യയുടെ അമ്മാവനും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ അമ്മാവന്‍ വിഗ്‌നേഷ് കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ധന്യയുടെ കണ്‍മുന്നില്‍വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ വിഗ്‌നേഷിനെ ചെട്ടിപാളയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു….

Read More

52 മണിക്കൂറോളം രക്ഷാപ്രവർത്തനം; കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരി മരിച്ചു

കുഴൽക്കിണറിൽനിന്ന് 52 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം പുറത്തെടുത്ത പെൺകുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ സെഹോർ സ്വദേശിയായ സൃഷ്ടിയാണു (രണ്ടര വയസ്സ്) ഏവരെയും സങ്കടത്തിലാഴ്ത്തി യാത്രയായത്. മുംഗാവാലി ഗ്രാമത്തിൽ വീടിനടുത്ത് കളിക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നു. കുട്ടി മരിച്ചതായി ആശുപത്രി അധികൃതരാണ് അറിയിച്ചത്. എന്നാൽ, കുഴൽക്കിണറിൽ വച്ചുതന്നെ കുഞ്ഞ് മരിച്ചിരുന്നെന്നും പുറത്തെടുത്തപ്പോഴേക്കും ശരീരം അഴുകാൻ തുടങ്ങിയിരുന്നെന്നും പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു….

Read More

കോഴിക്കോട് ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു

താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. പ്രതിയെ തിരിച്ചറിഞ്ഞു. ഉടൻ പിടിയിലായേക്കും. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണായത്. ഇന്നലെ താമരശേരി ചുരത്തിൽ നിന്ന് കണ്ടെത്തി. വിവിധ സ്ഥലങ്ങളിൽ െകാണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.  താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച, ഹോസ്റ്റലിൽനിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെൺകുട്ടി. തിരിച്ച് ഹോസ്റ്റലിൽ എത്താത്തിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടിൽ വിളിച്ച് അന്വേഷിച്ചു. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിലാണ്…

Read More

മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ മരണം: ആണ്‍സുഹൃത്ത് അറസ്റ്റില്‍

ബാലരാമപുരം മതപഠന ശാലയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെ ഹാഷിമിനെതിരെ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മതപഠനശാലയില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്ബോഴാണ് പോസ്റ്റുമോ‍ര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് ലഭിക്കുന്നത്. ഈ മാസം…

Read More

വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു

വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു. കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ദീപികയെയാണ് ഹോസ്റ്റലില്‍ ഒപ്പംതാമസിക്കുന്ന ലോഹിത പൊള്ളലേല്‍പ്പിച്ചത്. മേയ് 18-ാം തീയതി വ്യാഴാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റ വിദ്യാര്‍ഥിനിയും ആക്രമണം നടത്തിയ പെണ്‍കുട്ടിയും ആന്ധ്രപ്രദേശ് സ്വദേശികളാണ്. വ്യാഴാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചെന്നുമാണ് വിവരം. പൊള്ളലേറ്റ ദീപിക സംഭവത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ട് ബന്ധുക്കള്‍ കോളേജിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കോളേജ് അധികൃതര്‍…

Read More

അസ്‍മിയ‍യുടെ ആത്മഹത്യ: കലക്ടർക്ക് കത്ത് നൽകി പൊലീസ്

ഇടമനക്കുഴി ഖദീജത്തുൽ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനി ബീമാപള്ളി സ്വദേശി അസ്‍മിയ‍ മോളുടെ (17) മരണവുമായി ബന്ധപ്പെട്ട കേസിൽ, മതപഠന കേന്ദ്രത്തിന്റെ പ്രവർത്തനം അനുമതിയോടെയല്ലെന്ന് പൊലീസ്. മതപഠന കേന്ദ്രത്തിന് ഏതെല്ലാം വകുപ്പുകളുടെ അനുമതിയുണ്ടെന്ന കാര്യത്തിൽ സംയുക്ത പരിശോധന വേണമെന്ന് ആവശ്യമുയർന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കലക്ടർക്ക് കത്തു നൽകി. മരണകാരണം തേടിയുള്ള അന്വേഷണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അസ്മിയയുടെ ബന്ധുക്കൾ, സഹപാഠികൾ, കോളജ്…

Read More

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മൊബൈൽ ഫോണിൽ കുട്ടി വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് കയ്യിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചത്. ഇതിൽ കുട്ടിയുടെ കൈയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെ മരിച്ചു. മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ കുട്ടിയുടെ മൃതദേഹം…

Read More

ബത്തേരിയിൽ ആശുപത്രി പരിസരത്ത് യുവതി മരിച്ചനിലയിൽ

വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിൻറെ മകൾ അക്ഷര (19) ആണ് മരിച്ചത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കെട്ടിടത്തിനു മുകളിൽനിന്നു വീണു പരുക്കേറ്റതിന്റെ പാടുകളുണ്ട്. അക്ഷരയെ കാണാനില്ലെന്ന് രക്ഷിതാക്കൾ ബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. 

Read More

വർക്കല കൊലപാതകത്തിൽ പ്രതി ഗോപുവിൻറെ അറസ്റ്റ് രേഖപ്പെടുത്തി

വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി ഗോപുവിൻറെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തിൽ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 1.30 ഓടെയാണ് സംഗീത ക്രൂരമായി കൊല്ലപ്പെട്ടത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ മറ്റൊരു നമ്പറിൽ ചാറ്റ് ചെയ്ത് രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കിയാണ് സുഹൃത്തായ ഗോപു ആക്രമിച്ചത്. ഹെൽമെറ്റ് ധരിച്ചാണ് ഗോപു സംഗീതയെ കാണാനെത്തിയത്. എന്നാൽ സംസാരത്തിനിടെ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ കയ്യിൽ…

Read More

പാനൂരിൽ യുവതി വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

കണ്ണൂർ പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) നെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സൂചന. രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാൾ പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു.

Read More