
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ കേരളം വിടാൻ സാധ്യതയില്ല: മന്ത്രി പി.രാജീവ്
കൊല്ലം ഓയൂരില്‍ നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ കേരളം വിടാൻ സാധ്യതയില്ലെന്നും പ്രതികളെ പൊലീസ് ഉടൻ പിടികൂടുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെമുതല്‍ ഉച്ചവരെ കടന്നുപോയ നൂറോളം നീല കാറുകള്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ഭൂരിഭാഗം കാറുകളുടെയും ഉടമകളെ ഫോണില്‍ ബന്ധപ്പെട്ടു. ചിലരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തുടങ്ങി. ഫോണ്‍ വഴി ബന്ധപ്പെടാൻ കഴിയാത്തവരുടെ വീടുകളില്‍ നേരിട്ടെത്താൻ അതത് സ്റ്റേഷനുകളില്‍ നിര്‍ദേശം നല്‍കി. ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കാൻ നഗരത്തിലെത്തിയത്…