മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം; 2 കുട്ടികൾക്കു പരുക്ക്

തൃശൂർ പാവറട്ടി വെങ്കിടങ്ങ് കരുവന്തലയിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം നടക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരി മരിച്ചു. 2 കുട്ടികൾക്കു പരുക്കേറ്റു. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവീഭദ്ര ആണു മരിച്ചത്. വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. കുട്ടികൾ മതിലിനടുത്തു കളിക്കുന്നതിനിടെയാണു സംഭവം. ദേവീഭദ്രയ്‌ക്കൊപ്പം സഹോദരൻ കാശിനാഥനും (9) മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ഇവരും മതിലിനടിയിൽ പെട്ടെങ്കിലും പരുക്ക് സാരമുള്ളതല്ല.

Read More

വിദ്യാർഥിനി കോളജിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവം; ഫേസ്ബുക്ക് സുഹൃത്ത് പിടിയിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിൽനിന്നു ഗർഭം ധരിച്ച 17കാരി കോളജിലെ ശുചിമുറിയിൽ പ്രസവിച്ചു. സംഭവത്തിൽ വിദ്യാർഥിനിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക കോലാറിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ പിയുസി വിദ്യാർഥിനിയാണു കോളജിലെ ശുചിമുറിയിൽ പ്രസവിച്ചത്. ക്ലാസ് നടക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടതിനെത്തുതുടർന്ന് പെൺകുട്ടി ശുചിമുറിയിൽ പോയിരുന്നു. ഇതിനിടയിൽ പ്രസവവേദന ഉണ്ടാവുകയും പെൺകുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അധ്യാപകരും ജീവനക്കാരും സ്ഥലത്തെത്തി. ഉടൻതന്നെ അമ്മയെയും കുഞ്ഞിനെയും സമീപത്തെ ആർഎൽ ജലപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെൺകുട്ടിയുടെ…

Read More

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്‌ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ; വിശദമായ അന്വേഷണത്തിന് പൊലീസ്

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്‌ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. ആത്മഹത്യക്ക് പിന്നിൽ സമൂഹമാധ്യമങ്ങളിൽ നേരിട്ട അധിക്ഷേപമാണന്ന ആക്ഷേപം ശക്തമാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു പെൺകുട്ടിയ്ക്കു നേരെ സമൂഹമാധ്യമആക്രമണം. അധിക്ഷേപ കമന്റുകൾ പെൺകുട്ടിയുടെ അക്കൗണ്ടിൽ ഇപ്പോഴും കാണാം. എന്നാൽ, പെൺകുട്ടിയുടെ കുടുംബം പരാതിയായി ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടില്ല. മാതാപിതാക്കളും സഹോദരനും ഹാപ്പിയായിരിക്കണം എന്നതിനപ്പുറം ആത്മഹത്യക്കുറിപ്പിൽ മറ്റൊന്നും പെൺകുട്ടി പറഞ്ഞിട്ടില്ല. പ്ലസ് ടു പരീക്ഷ തോറ്റതിൽ കുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യവും പൊലീസ്…

Read More

പന്തീരാങ്കാവ് ​​ഗാർഹിക പീഡനക്കേസ്;പെൺകുട്ടി മൊഴി മാറ്റിയത് വിശദമായി അന്വേഷിക്കണമെന്ന് വനിത കമ്മീഷൻ

പന്തീരാങ്കാവ് ​​ഗാർഹിക പീഡനക്കേസിൽ പെൺകുട്ടി മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി വനിത കമ്മീഷൻ. പെൺകുട്ടി മൊഴി മാറ്റിയത് ഏത് സാഹചര്യത്തിലാണെന്നും എന്തിനാണെന്നും വിശദമായി അന്വേഷിക്കണമെന്നും വനിത കമ്മീഷൻ പറഞ്ഞു. ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷൻ കൗൺസിലിങ് സമയത്ത് പോലും കാര്യങ്ങൾ കൃത്യമായി പറഞ്ഞ പെൺകുട്ടി എന്തിനാണ് മൊഴി മാറ്റിയത് എന്ന് വ്യക്തമല്ല. വിശദമായി അന്വേഷിക്കണമെന്നും വനിത കമ്മീഷൻ ആവശ്യപ്പെട്ടു.  പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം നൽകും. ഒന്നാംപ്രതി നാടുവിട്ടു എന്ന് കാണിച്ചായിരിക്കും…

Read More

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന പെൺകുട്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് ; പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. കൊളത്തറ സ്വദേശിനി ഫാത്തിമ റിനയാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് അപകടം. പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read More

വർക്കലയിൽ വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ വിദ്യാർത്ഥി കടലിൽ മരിച്ചു; കൂടെ ഉണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ

വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ മരിച്ചു. വെൺകുളം സ്വദേശിനിയായ ശ്രേയയാണ് (14) മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 തോടെ വെറ്റക്കട ബീച്ചിലാണ് ദാരുണ സംഭവമുണ്ടായത്. പെൺകുട്ടിയുടേത് ആത്മഹത്യയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് കുട്ടികൾ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാർ കണ്ടത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ തിരച്ചിലിനിടെ ഒരു കുട്ടിയുടെ മൃതദേഹം കരയ്ക്ക് അറിഞ്ഞു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ സംശയം. പെൺകുട്ടി വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു.

Read More

മലയാളം സംസാരിക്കുന്ന മെലിഞ്ഞയാൾ: കാസർകോട് തട്ടിക്കൊണ്ട് പോയ 10 വയസ്സുകാരിയുടെ മൊഴി

കാസർകോട് പടന്നക്കാട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപകമായി. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വർണാഭരണം കവർന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിനെ കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്,…

Read More

പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; 32കാരൻ മരിച്ചനിലയിൽ

16കാരിയെ കഴുത്തറുത്ത് കൊന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ തലയുമായി ഒളിവിൽ പോയ പ്രതി പ്രകാശാണ്(32)മരിച്ചത്. കർണാടകയിലെ മടിക്കേരിയിലാണ് സംഭവം. മടിക്കേരിയിലെ ഹമ്മിയാല ഗ്രാമത്തിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്.ഇയാളും പെൺകുട്ടിയുമായുള്ള വിവാഹനിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞതിന് പിന്നാലെയായിരുന്നു കൊലപാതകം. പത്താം ക്ലാസ് പരീക്ഷ പാസായ മീനയും പ്രകാശും തമ്മിലുള്ള വിവാഹനിശ്ചയം മടിക്കേരിയിലെ സുർലബ്ബി ഗ്രാമത്തിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടക്കുന്നെന്ന വിവരം ലഭിച്ച ബാലാവകാശ കമ്മിഷൻ സ്ഥലത്തെത്തുകയും ചടങ്ങ്…

Read More

ബാലവിവാഹത്തിൽ നിന്ന് കുടുംബം പിൻമാറി; കർണാടകയിൽ പത്താം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

കർണാടകയിൽ പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറുത്ത് കൊന്നു. മടിക്കേരിയിൽ ആണ് സംഭവം. പിന്നാലെ പ്രതി രക്ഷപ്പെട്ടു. പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു. തുടർന്ന് വിവാഹത്തിൽനിന്ന് ഇരുകുടുംബങ്ങളും പിന്മാറി. ഇതിൽ പ്രകോപിതനായി പ്രകാശ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. പ്രകാശ് ഒളിവിലാണ്, ഇയാൾക്കായി തെരച്ചിൽ തുടരുന്നു.

Read More

പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം… ;വീഡിയോ കാണാം

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങളിൽ വളരെ മുന്നിലാണ് അയൽരാജ്യമായ പക്കിസ്ഥാൻ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പാക്കിസ്ഥാനിൽ പെൺകുട്ടികൾ നേരിടുന്ന പീഡനത്തിന്‍റെ ചെറിയൊരു ഉദാഹരണമാണ്. ആശങ്കയുളവാക്കുന്നതാണെന്ന് വിവിധ വനിതാസംഘടനകൾ പ്രതികരിച്ചു.  ആളൊഴിഞ്ഞ ഇടവഴിയിലൂടെ വരുന്ന യുവാവ് പെൺകുട്ടിയെ കണ്ടു ബൈക്ക് നിർത്തുന്നു. ആ സ്ഥലത്തെക്കുറിച്ച് എന്തെങ്കിലും വിവരം ചോദിച്ചറിയാൻ അല്ലെങ്കിൽ വഴി അറിയാൻ എന്ന വ്യാജേനയായിരിക്കണം ഇയാൾ ബൈക്ക് നിർത്തുന്നത്. അടുത്തെത്തുന്ന പെൺകുട്ടിയോട് ഇയാൾ എന്തോ ചോദിക്കുന്നു. മറുപടി കൊടുത്തശേഷം പെൺകുട്ടി മടങ്ങുന്നു. ഈ സമയം…

Read More