ആലുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു

ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നിഷേധിച്ചു. പൊലീസിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ആലുവ എംഎൽഎ അൻവർ സാദത്താണ് സംഭവത്തിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയ ശേഷം പൊലീസിനെ വിമർശിച്ച പ്രതിപക്ഷ നേതാവ്, ഇത്രയധികം കുറ്റകൃത്യങ്ങൾ വർധിച്ച കാലം മുൻപുണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തി. കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവായെന്ന്…

Read More