മലയാളി സംഗീതജ്ഞ ഗിരിജ അടിയോടി ചെന്നൈയിൽ അന്തരിച്ചു

മലയാളി സംഗീതജ്ഞ ഗിരിജ അടിയോടി ചെന്നൈയിൽ അന്തരിച്ചു. മഞ്ചേരി താഴെക്കാട്ടു മനയിൽ കുടുംബാംഗമായ ഗിരിജ അടിയോടി (82) വ്യാഴാഴ്ച ചെന്നൈയിലെ രാജീവ്ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. ഞരമ്പുസംബന്ധമായ അസുഖങ്ങളെത്തുടർന്ന് പത്തുദിവസം മുമ്പാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലബാർ പോലീസ് വകുപ്പിലായിരുന്ന ഭർത്താവ് നേരത്തേ മരിച്ചിരുന്നു. മകനും മകളുമുണ്ട്. മകളും കുടുംബവും ദുബായിലാണ് താമസമെന്നു പറയുന്നു. അവരുടെ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് ചെന്നൈയിലെ നോർക്ക റൂട്ട്‌സ് സ്പെഷ്യൽ ഓഫീസർ അനു പി….

Read More