
മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സെൽഫി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഇറ്റലിയിൽ നടക്കുന്ന ജി. 7 ഉച്ചകോടിക്കിടെ എടുത്ത ചിത്രമാണ് വൈറലാകുന്നത്. മെലോനിയാണ് ചിത്രം ഫോണിൽ പകർത്തിയത്. ചിത്രം വൈറലായതിന് പിന്നാലെ, ഹായ് ഫ്രണ്ട്സ് ഫ്രം മെലഡി എന്ന ഹാഷ്ടാഗിൽ മോദിയും മെലോണിയും ഒന്നിച്ച് ചിത്രീകരിച്ച സെൽഫി വീഡിയോയും ജോർജിയ എക്‌സിൽ പങ്കുവെച്ചു. കഴിഞ്ഞ വർഷം ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരു നേതാക്കളും എടുത്ത സെൽഫിയും വൈറലായിരുന്നു. ‘‘COP28ലെ നല്ല സുഹൃത്തുക്കൾ….