സ്വർണവും വെള്ളിയും സമ്മാനമായി നൽകി റെയിൽവേ; ഇതൊന്നും തനിക്ക് വേണ്ട, മടക്കി നൽകി എം.പി

റെയിൽവേ നൽകിയ സ്വർണ സമ്മാനം തിരികെ നൽകി പാർലമെന്ററി സമിതി അംഗം സുദാമ പ്രസാദ്. റെയിൽവേയുടേത് മോശം പ്രവൃത്തിയാണെന്നും റെയിൽവേയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന സമിതി അം​ഗങ്ങൾക്ക് സമ്മാനം നൽകുന്നത് അധാർമികമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളുരു, തിരുപ്പതി, ഹൈദരാബാദ് എന്നിവിടങ്ങളിൽ സമിതി അംഗങ്ങൾക്കായുള്ള പഠനയാത്രക്കിടെയാണു റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസും റെയിൽ വികാസ് നിഗമും ചേർന്ന് ഒരു ഗ്രാം സ്വർണ നാണയവും 100 ഗ്രാം വെള്ളിയും എംപിമാർക്ക് സമ്മാനം നൽകിയത്. ബിഹാറിലെ അരായിൽ നിന്നുള്ള സിപിഐ–…

Read More

ഹെല്‍മെറ്റ് ധരിച്ചവര്‍ക്ക് വെളുത്തുള്ളി സമ്മാനിച്ച് ട്രാഫിക് പോലീസ്

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വെളുത്തുള്ളി സമ്മാനവുമായി ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്ക് വെളുത്തുള്ളി സമ്മാനമായി നല്‍കിയത്. സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നല്‍കിയത്. ഒരോരുത്തര്‍ക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നല്‍കിയത്. തമിഴ്നാട്ടില്‍ ഇപ്പോള്‍ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. ‘വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെല്‍മെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും’ എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്. ഒരു സന്നദ്ധസംഘടനയുമായി ചേര്‍ന്നായിരുന്നു പരിപാടി…

Read More

‘വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് സമ്മാനങ്ങളുടെ വിതരണവും ആരംഭിക്കും’: പരിഹാസവുമായി മല്ലികാർജുൻ ഖർഗെ

കർണാടക തിരഞ്ഞെടുപ്പിലെ പരാജയവും ഇന്ത്യ മുന്നണിയുടെ വിജയകരമായ രണ്ട് യോഗങ്ങളും കാരണമാണ് കേന്ദ്രം എൽപിജി നിരക്കുകൾ കുറച്ചതെന്ന് കോൺഗ്രസ്. ആ കസേരയിൽ പിടിച്ചിരിക്കാൻ മോദി എന്തും ചെയ്യുമെന്നും കൂടുതൽ ‘സമ്മാനങ്ങൾ’ പ്രതീക്ഷിക്കാമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ”വോട്ടുകൾ കുറയാൻ തുടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് സമ്മാനങ്ങളുടെ വിതരണവും ആരംഭിക്കും. ജനങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം കവർന്നെടുത്ത ദയാരഹിതരായ മോദി സർക്കാർ ഇപ്പോൾ അമ്മമാർക്കും പെങ്ങൻമാർക്കും നേരെ സൗമനസ്യം അഭിനയിക്കുകയാണ്” – എക്സ് പ്ലാറ്റ്ഫോമിലെഴുതിയ കുറിപ്പിൽ ഖർഗെ വ്യക്തമാക്കി….

Read More