
ഗിഫ്റ്റ് സിറ്റിയില്‍ ഇനി മദ്യം ഉപയോഗിക്കാം; അനുമതി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍
ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി(ഗിഫ്റ്റ് സിറ്റി)യെ മദ്യനിരോധനത്തില്‍ നിന്നും ഗുജറാത്ത് സര്‍ക്കാര്‍ ഒഴിവാക്കി. ആഗോള ബിസിനസ് ആവാസവ്യവസ്ഥയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഗിഫ്റ്റ് സിറ്റിയിലുള്ള കമ്പനികളിലെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മദ്യപിക്കാനുള്ള അനുമതിയും സ്ഥിര ജീവനക്കാരുടെ സാന്നിധ്യത്തില്‍ മദ്യപിക്കാനായി സന്ദര്‍ശകര്‍ക്ക് താത്കാലിക പെര്‍മിറ്റും ഇനി ലഭിക്കും. ഓസ്‌ട്രേലിയന്‍ ഡീക്കിന്‍ സര്‍വകലാശാലയുടെ ഓഫ്‌ഷോര്‍ കാമ്പസ് ഗിഫ്റ്റ് സിറ്റിയില്‍ തുറക്കുമെന്ന പ്രതീക്ഷയോടെ നടത്തുന്ന പത്താമത് ത്രിദിന ഗുജറാത്ത് സമ്മിറ്റ് തുടങ്ങുന്നതിന് മൂന്നാഴ്ച മുന്‍പാണ് നിരോധനം ഒഴിവാക്കുന്നത്. ‘ഒരു ആഗോള…