വിവാഹവാർഷികത്തിന് സമ്മാനം വാങ്ങി നൽകിയില്ല; ഭർത്താവിനെ യുവതി കറികത്തി ഉപയോ​ഗിച്ച് കുത്തി

വിവാഹ വാർഷികത്തിന് സമ്മാനം നൽകാത്തതിന് ഭാര്യ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ചു. ബംഗളൂരു വെള്ളംതൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഭാര്യക്കെതിരെ വധ ശ്രമത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. ഭാര്യ തന്നെ കറിക്കത്തി കൊണ്ട് കുത്തി എന്നാണ് ഭർത്താവ് നൽകിയ മൊഴി. താൻ സമയോജിത ഇടപെടൽ നടത്തിയത് കൊണ്ട് അധികം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിയത്. ഭാര്യ അടുത്തിടെയായി ചില അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ട്. ഭാര്യയെ കൗൺസിലിങ്ങിന് വിധേയമാക്കണം എന്ന് കരുതിയിരുന്നതായും ഭർത്താവ് പറയുന്നുണ്ട്. ആദ്യമായാണ്…

Read More

കേരളത്തിന് രണ്ട് പുതിയ ട്രെയിനുകൾ കൂടി; കേരളത്തിന് ഓണ സമ്മാനവുമായി കേന്ദ്രം

ഓണക്കാലത്തെ യാത്ര ദുരിതം പരിഹരിക്കാൻ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകൾ കൂടി കേന്ദ്രം അനുവദിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.എറണാകുളം – വേളാങ്കണ്ണി ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമായി സ്ഥിരപ്പെടുത്തി. കൊല്ലം തിരുപ്പതി ട്രെയിനും ആഴ്ചയിൽ രണ്ട് ദിവസത്തേക്ക് അനുവദിച്ചിട്ടുണ്ട്. പാലരുവി എക്സ്പ്രസ് തിരുനെൽവേലിയിൽ നിന്ന് തൂത്തുക്കുടി വരെ നീട്ടി. ഗരീബ്‌രഥിനും ഹസ്രത്ത് നിസാമുദ്ദീനും ചങ്ങനാശേരിയിൽ സ്റ്റോപ് അനുവദിച്ചതായും എംപി അറിയിച്ചു. അതേസമയം എന്നുമുതൽ ട്രെയിനുകൾ സ്ഥിരമായി ഓടി തുടങ്ങുമെന്നതിൽ ദക്ഷിണ റെയിൽവേയാകും തീരുമാനമെടുക്കുക

Read More

വിജയ് ദേവരുകൊണ്ടയുടെ 100 ആരാധകര്‍ക്ക് സൗജന്യ വിനോദയാത്ര

വിജയ് ദേവരുകൊണ്ട മറ്റു താരങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തനാണ്. സൂപ്പര്‍ താരമാണെന്നുള്ള ജാഡയൊന്നുമില്ലാത്ത താരമാണ് വിജയ് ദേവരുകൊണ്ട എന്നു സഹതാരങ്ങളും ആരാധകരും പറയുന്നു. ചുരുങ്ങിയ കാലം കൊണ്ടു പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് അദ്ദേഹം. എല്ലാ ആഘോഷദിവസങ്ങളിലും താരം തന്റെ ആരാധകര്‍ക്ക് സര്‍പ്രൈസ് കൊടുക്കാറുണ്ട്. ഈ ക്രിസ്മസിനും വിജയ് തന്റെ പതിവു തെറ്റിച്ചില്ല. വളരെ വലിയ സര്‍പ്രൈസ് ആണ് താരം ആരാധകര്‍ക്കു കൊടുത്തിരിക്കുന്നത്. 100 ആരാധകര്‍ക്ക് ഹോളിഡേ ട്രിപ്പ് ആണ് താരത്തിന്റെ ഓഫര്‍. ആരാധകര്‍ക്കിടയില്‍ അഭിപ്രായ സര്‍വെ…

Read More