സാദിഖലി തങ്ങൾ വിളിച്ച സ്നേഹ സദസ് ഇന്ന് കോഴിക്കോട് ; സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുക്കും

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർക്കുന്ന സ്നേഹ സദസ് ഇന്ന് കോഴിക്കോട്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ മത-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സമസ്തയുമായുള്ള തർക്കം നിലനിൽക്കെ സമസ്ത പ്രസിഡന്റ ജിഫ്രിതങ്ങളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടും. വർഗീയതക്കും വിഭാഗീയതക്കും എതിരായ കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ വർഷം സാദിഖലി തങ്ങൾ എല്ലാ ജില്ലകളിലും നടത്തിയ സൗഹാർദ സദസിന്റെ വാർഷികമായാണ് സ്‌നേഹ സദസ് വിളിച്ചു ചേർക്കുന്നത്. കോഴിക്കോട് നടക്കുന്ന സംഗമം മതമേലധ്യക്ഷന്മാരുടെയും…

Read More