
വിവാദ പത്ര പരസ്യം ; ഏതെങ്കിലും ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി അഭ്യർത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ല , ജിഫ്രി തങ്ങൾ
സുപഭാതം ദിനപത്രത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി പി സരിനുമായി ബന്ധപ്പെട്ട പരസ്യത്തെ തള്ളി സമസ്ത നേതൃത്വം. ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്ന് സമസ്ത നേതാക്കൾ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രഭാതം പത്രത്തിൽ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാർ, എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന…