
യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള ഭീമൻ മുഴ; സംഭവം മധ്യപ്രദേശിലെ ഇൻഡോറിൽ
കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 15 കിലോ ഭാരം വരുന്ന ഭീമൻ മുഴ. മധ്യപ്രദേശിലെ ഇൻഡോറിൽ സംഭവം. ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയിൽ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടർമാർ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് നാൽപത്തിയൊന്നുകാരിയുടെ വയറ്റിൽനിന്നും മുഴ നീക്കിയത്. ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് യുവതി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചതെന്നും…