
മത്സരിക്കണോ എന്ന് സ്ഥാനാർഥികൾക്ക് പുനഃപരിശോധിക്കാം, അസുഖമായതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല; ഗുലാം നബി ആസാദ്
നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീലെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡി.പി.എ.പി) പ്രചാരണത്തിനായി ഗുലാം നബി ആസാദ് ഇറങ്ങില്ല. അസുഖബാധിതാനായതിനാലാണ് പ്രചാരണത്തിന് വരാൻ കഴിയാത്തതെന്ന് ഡി.പി.എ.പി. സ്ഥാപകനായ ഗുലാം നബി ആസാദ് അറിയിച്ചു. തന്റെ അസാന്നിധ്യത്തിൽ മത്സരിക്കണോ എന്ന കാര്യം ഡി.പി.എ.പി. സ്ഥാനാർഥികൾക്ക് പുനഃപരിശോധിക്കാമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. ചൊവ്വാഴ്ചയാണ് ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിനായി ഡി.പി.എ.പി. സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. 13 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. സെപ്റ്റംബർ 18-നാണ് ജമ്മു കശ്മീരിൽ ആദ്യഘട്ട…