റെക്കോഡുകൾ തകർത്ത് വിജയ് ചിത്രം ഗില്ലി: മൂന്നാഴ്ച കൊണ്ട് നേടിയത് 30 കോടി

രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും പ്രദർശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ വൻ കളക്ഷനോടെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി. ഏപ്രിൽ 20-ന് വീണ്ടും റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ചയ്ക്കകം 30 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. 2004 ൽ പുറത്തിറങ്ങിയപ്പോൾ 50 കോടിയായിരുന്നു ‘ഗില്ലി’യുടെ കളക്ഷൻ. ഇന്ത്യയിൽനിന്ന് നേടിയ 24 കോടിയിൽ 22-ഉം തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ നിന്നുമാണ് ലഭിച്ചത്. കർണാടകയിൽ 1.35 കോടിയും യൂറോപ്പ്, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് 6.25 കോടിയും സ്വന്തമാക്കി. ഹോളിവുഡ് ചിത്രമായ ജെയിംസ് കാമറൂണിന്റെ ‘അവതാർ’, ബോളിവുഡ്…

Read More