
ലിവിംഗ് ബന്ധം അവസാനിപ്പിച്ച് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ; കൊന്ന് കത്തിച്ച് പങ്കാളി , സംഭവം ഗാസിയാപൂരിൽ
ഗാസിയാപൂരിൽ കത്തിക്കരിഞ്ഞ നിലയിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഞായറാഴ്ച പുലർച്ചെ ഗാസിയാപൂരിലെ വിജനമായ ഒരിടത്ത് സ്യൂട്ട്കേസിൽ യുവതിയുടെ ശവശരീരം കണ്ടെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. യുവതിയുടെ കാമുകനാണ് ഇതിലൊരാൾ. സ്യൂട്ട്കേസ് കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടാണ് അന്വേഷണം…