ജപ്പാനോടേറ്റ നാണം കെട്ട തോൽവി; ജർമനിയുടെ കോച്ച് ഹാൻസി ഫ്ലിക്കിനെ പുറത്താക്കി

ലോകകപ്പ് സൌഹൃദ മത്സരത്തിൽ ജപ്പാനോട് ഏറ്റ കനത്ത തോൽവിയെ തുടർന്ന് കോച്ച് ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷൻ.ഖത്തര്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്വന്തം കാണികള്‍ക്ക് മുന്നിലും ജപ്പാനോട് നാണംകെട്ടതോടെയാണ് കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ പരിശീലക സ്ഥാനം തെറിച്ചത്. 1926ല്‍ മുഖ്യ പരിശീലകന്‍ എന്ന സ്ഥാനം രൂപീകരിച്ചതിന് ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്താക്കുന്ന ആദ്യ കോച്ചാണ് ഫ്‌ളിക്ക്. 2021ല്‍ സ്ഥാനം ഒഴിഞ്ഞ യോക്വിം ലോയ്ക്ക് പകരം ചുമതലേയറ്റ ഫ്‌ളിക്കിന് കീഴില്‍ അവസാന അഞ്ച് കളിയില്‍…

Read More

ജർമനിയിലെ അവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാൻ നടപടി

ജർമനി രാജ്യത്തെ അവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാനുള്ള നടപടികൾ തുടങ്ങി. എംസ്‌ലാൻഡ്, നെക്കർവേസ്തിം 2, ഇസാർ 2 നിലയങ്ങളാണു പൂട്ടുന്നത്. പരിസ്ഥിതിവാദികൾ ബർലിനുൾപ്പെടെ പ്രധാനനഗരങ്ങളിൽ ആഘോഷറാലികൾ നടത്തി. അതേസമയം, തീരുമാനം രാജ്യത്തിനു സാമ്പത്തികമായും വ്യാവസായികമായും തിരിച്ചടിയാകുമെന്നു വാദിക്കുന്നവരും ജർമനിയിലുണ്ട്. അംഗല മെർക്കൽ ചാൻസലറായിരിക്കെ 2011ൽ കൈക്കൊണ്ട തീരുമാനമാണു നടപ്പാകുന്നത്. ത്രീ മൈൽ ഐലൻഡ് (യുഎസ്), ചെർണോബിൽ (യുഎസ്എസ്ആർ), ഫുക്കുഷിമ (ജപ്പാൻ) ദുരന്തങ്ങളാണു ജർമനിയെ ആണവവിരുദ്ധ നിലപാടിലെത്തിച്ചത്. മൂന്നു നിലയങ്ങളും കഴിഞ്ഞ ഡിസംബറിൽ പൂട്ടേണ്ടതായിരുന്നെങ്കിലും യുക്രെയ്ൻ…

Read More

ജനാധിപത്യ തത്വങ്ങൾ ബാധകമാക്കണം; രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ ജർമനി

ലോക്സഭയിൽനിന്ന് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിൽ പ്രതികരണവുമായി ജർമനി. വിഷയത്തിൽ ‘ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങൾ’ ബാധകമാക്കണം’ എന്ന് ജർമനി വിദേശകാര്യ മന്ത്രാലയം പ്രസ്താവന നടത്തി. ‘ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ രാഹുൽ ഗാന്ധിക്കെതിരായ ആദ്യ സന്ദർഭത്തിലെ കോടതി വിധിയും അദ്ദേഹത്തിന്റെ പാർലമെന്ററി അംഗത്വം റദ്ദാക്കിയതും ജർമൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അറിവിൽ, വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുള്ളത്’ വാർത്താസമ്മേളനത്തിനിടെ ജർമൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. രാഹുലിനെതിരായ വിധി നിലനിൽക്കുമോ എന്നും അദ്ദേഹത്തിന്റെ…

Read More

ഉമ്മൻചാണ്ടി ചികിൽസയ്ക്ക് ശേഷം തിരുവനന്തപുരത്തെത്തി

ജർമനിയിലെ ചികിൽസക്ക് ശേഷം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി തിരിച്ചെത്തി. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻചാണ്ടിയും കുടുംബവും എത്തിയത്. ജർമനിയിൽ ലേസർ ശസ്ത്രക്രിയ ആണ് ഉമ്മൻചാണ്ടിക്ക് നൽകിയത്. ലേസർ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രം മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചിരുന്നു. നവംബർ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്. ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻചാണ്ടി ജർമനിയിലേക്ക് പോകും മുമ്പ് പുതുപ്പള്ളിയിലേക്കും പോയിരുന്നു.

Read More