സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി ജർമൻ പ്രസിഡൻ്റ്

സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കു​ന്ന ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്​​​റ്റെ​യി​ൻ​മി​യ​റു​മാ​യി സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഔ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ത്തി. അ​ൽ യ​മാ​മ കൊ​ട്ടാ​ര​ത്തി​ലാ​ണ്​ ജ​ർ​മ​ൻ പ്ര​സി​ഡ​ന്റി​ന്​ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. സൗ​ദി​യും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളും അ​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. നാ​ലു​ദി​വ​സ​ത്തെ മേ​ഖ​ല പ​ര്യ​ട​ന​ത്തി​​​ന്റെ ഭാ​ഗ​മാ​യാ​ണ്​ ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ്​ സൗ​ദി​യി​ലെ​ത്തി​യ​ത്. ജോ​ർ​ഡ​ൻ, തു​ർ​ക്കി​യ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ന​ത്തി​ലു​ൾ​പ്പെ​ടും. ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ് ഫ്രാ​ങ്ക്…

Read More

ജർമൻ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനം ആരംഭിച്ചു; ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദുമായി മസ്‌കറ്റിലെ അൽ അലാം രാജകൊട്ടാരത്തിൽ വെച്ച് ഔദ്യോഗിക ചർച്ചകൾ നടത്തി. ഒമാനിലെത്തിയ ജർമ്മൻ പ്രസിഡന്റിനെയും സംഘത്തെയും അൽ അലാം രാജകൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി ഔദ്യോഗികമായി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഉള്ള ഉഭയകക്ഷി ബന്ധങ്ങളും, സംയുക്ത താൽപ്പര്യങ്ങൾ ഉള്ള വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരു നേതാക്കന്മാരും അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും പൊതുതാൽപ്പര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും തങ്ങളുടെ…

Read More