
വിമാനത്തിലിരുന്നു മദ്യപിക്കാറുണ്ടോ? ഉണ്ടെങ്കിൽ ജാഗ്രതൈ…ഹൃദയം താങ്ങില്ല എന്ന് പഠനം
ദീര്‍ഘദൂര വിമാനയാത്രകളിൽ ഫ്രീയായി കിട്ടുന്ന മദ്യ കഴിച്ച് പാമ്പാവുന്നവരുടെ ശ്രദ്ധയ്ക്ക്, അത് അരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് കണ്ടെത്തൽ. ജർമൻ എയിറോസ്പേസ് സെന്ററും ആര്.ഡബ്ലൂ.ടി.എച്ച് ആക്കന് യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ആരോഗ്യമുള്ള 18-നും 40നും ഇടയിൽ പ്രായമുള്ള 48 പേരെ രണ്ട് ഗ്രൂപ്പുകളാക്കി രണ്ടു ദിവസങ്ങളിലായി നാലു മണിക്കൂര്‍ ഉറങ്ങാൻ അനുവദിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഇതില്‍ 12 പേരെ സാധാരണ അന്തരീക്ഷമര്‍ദമുള്ള സ്ലീപ് ലബോറട്ടറിയിലും ബാക്കിയുള്ളവരെ അന്തരീക്ഷമര്‍ദം വിമാനത്തിന്റെ ക്രൂയിസിങ് ഉയരത്തിന്റെ അന്തരീക്ഷവുമായി സമാനമായുള്ള…