
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; ജോർജ്ജിയയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റിയുടെ മുൻതാരം
ജോർജ്ജിയയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റിയുടെ മുൻതാരം. യൂറോപ്യൻ യൂണിയൻ അനുകൂല പ്രതിഷേധങ്ങൾ രാജ്യത്തെ നഗരങ്ങളിൽ ശക്തമാകുന്നതിനിടയിലാണ് ഇത്. 53കാരനായ മിഖേൽ കവേലഷ്വിലിയാണ് പ്രസിഡന്റ് പദവിയിലേക്ക് ശനിയാഴ്ച നിയമിതനാവുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജോർജിയൻ ഡ്രീം mikheil-kavelashvili-set-to-be-appointed-president-georgiaപാർട്ടിയുടെ മുൻ എംപിയായ മിഖേൽ കവേലഷ്വിലി 2016ലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 16 ദിവസം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് നടപടി. അതേസമയം ജോർജ്ജിയയിലെ നാല് പ്രധാന പ്രതിപക്ഷ പാർട്ടികൾ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന്…