
ജോർജ് മാത്യൂ സ്ട്രീറ്റ്; അബുദാബിയിൽ മലയാളിയുടെ പേരിൽ റോഡ്
മലയാളിയുടെ പേരിൽ യുഎഇയിൽ ഒരു റോഡ്. അബുദബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. പ്രിയങ്കരനായ മലയാളി ഡോക്ടർ ഡോ. ജോർജ്ജ് മാത്യുവിന്‍റെ പേരാണ് യുഎഇ സർക്കാർ റോഡിന് നൽകിയത്. യുഎഇ രാഷ്ട്രശിൽപ്പി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച് ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരവാണ് ഈ അംഗീകാരം. 1967ൽ 26 ആം വയസ്സിൽ യുഎഇയിലെത്തിയ ജോർജ്ജ് മാത്യു തിരുവനന്തപുരം മെഡിക്കൽ…