കേരളത്തെ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവി; നിലപാടിൽ മാറ്റമില്ല: മലക്കം മറിയേണ്ട കാര്യമില്ലെന്ന് ജോര്‍ജ് കുര്യന്‍

കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവിയാണെന്നും അത് തകർക്കുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. തന്‍റെ  നിലപാടിൽ മാറ്റമില്ല. പിന്നാക്കാവസ്ഥയുണ്ടെങ്കിൽ ഫിനാൻസ് കമ്മീഷനെയാണ് സമീപിക്കേണ്ടത്. അതാണ് താൻ ഉദ്ദേശിച്ചത്. മലക്കം മറിയേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഏത് വികസന പ്രവർത്തനത്തിനാണ് കേരളം സ്വന്തം നിലക്ക് പണം കണ്ടെത്തുന്നത്? സാമ്പത്തിക, വിദ്യാഭ്യാസ മടക്കം മേഖലകൾ തകർന്നുവെന്ന് കേരളം സമ്മതിക്കണം. മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിഗണന കേരളത്തിന് കേന്ദ്രം നൽകിയിട്ടുണ്ട്. മോദി ഉണർന്നു പ്രവർത്തിച്ചു. എന്നിട്ടും മോദിയെ…

Read More

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസ് ; പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കോട്ടയം കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. പ്രതി 20 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട രഞ്ജു കുര്യന്‍റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിയില്‍ നിര്‍ദേശിച്ചു. 2022 മാർച്ച് 7നാണ് കൊലപാതകം നടത്തിയത്. ശിക്ഷാവിധിയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. വിധിയില്‍ സന്തോഷമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എന്‍ ബാബുക്കുട്ടനും പറഞ്ഞു. ശിക്ഷയിൽ മേൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നലെ പൂർത്തിയാക്കിയിരുന്നു. നിരപരാധി ആണെന്നും…

Read More

കേരളത്തിൽ നിന്ന് 2 മന്ത്രിമാർ: ജോർജ് കുര്യനും മന്ത്രിസഭയിലേക്കെന്ന് സൂചന

ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചനകൾ. തൃശ്ശൂർ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് കുര്യനും മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന സൂചന പുറത്തുവരുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏത് വവകുപ്പായിരിക്കും നൽകുക എന്ന കാര്യത്തിൽ വ്യക്തമല്ല. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. കേന്ദ്രമന്ത്രിയാകുമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ച തൃശൂരിലെ നിയുക്ത എംപി സുരേഷ്ഗോപി ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്….

Read More