‘വയനാട്ടിൽ ഭൂമിക്കടിയിൽ നിന്നുണ്ടായ പ്രകമ്പനം; ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്, റിപ്പോർട്ട് കളക്ടർക്ക്

വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവുമുണ്ടായ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. കിണറുകളിലേയോ തോടുകളിലേയോ വെള്ളം കലങ്ങിയിട്ടില്ല. വെള്ളത്തിന്റെ ഉറവ പുതിയതായി രൂപപ്പെട്ടിട്ടുമില്ല. അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ട് ജിയോളജി വകുപ്പ് കളക്ടർക്ക് കൈമാറി. നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും വൈത്തിരി താലൂക്കിലെ സുഗന്ധഗിരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ഇന്നലെ രാവിലെ പ്രകമ്പനം ഉണ്ടായത്. വയനാടോ സമീപ ജില്ലകളിലോ അനുഭവപ്പെട്ട പ്രകമ്പനവും ഇടിമുഴക്കവും, ഭൂകമ്പമല്ലെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി…

Read More

ഖനന വരുമാനത്തിൽ റെക്കോഡ് വർധനവ് നേടി കേരളം

കേരളം ഖനന വരുമാനത്തില്‍ റെക്കോഡ് വര്‍ധനവ് നേടിയെന്ന് മന്ത്രി പി രാജീവ്. നടപ്പുസാമ്പത്തികവര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ 273.97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് വരുമാനം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 70% വരുമാനം ഇക്കൊല്ലം വര്‍ധിച്ചിട്ടുണ്ടെന്ന് രാജീവ് പറഞ്ഞു.  2016ല്‍ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു. ഇത്രയും ക്വാറികളില്‍ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാല്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞു….

Read More