
പുനരുപയോഗ ഊർജ മേഖലകളുടെ ഭൂമിശാസ്ത്ര സർവേയ്ക്ക് സൗദിയിൽ തുടക്കമായി
പുനരുപയോഗ ഊർജ സൈറ്റുകൾക്കായുള്ള ജിയോഗ്രാഫിക് സർവേ പദ്ധതിക്ക് സൗദി അറേബ്യയിൽ തുടക്കമായി. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സൗരോർജം, കാറ്റിൽ നിന്നുള്ള ഊർജം അളക്കുന്നതിനുള്ള 1,200 സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ കരാറുകൾ സൗദി കമ്പനികൾക്ക് നൽകിക്കൊണ്ട് ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. നാഷനൽ റിന്യൂവബിൾ എനർജി പ്രോഗ്രാമിന്റെ ഭാഗമായ ഈ പദ്ധതി ഭൂമിശാസ്ത്രപരമായ കവറേജിന്റെ കാര്യത്തിൽ ആഗോളതലത്തിൽ അഭൂതപൂർവമാണെന്ന് ഊർജ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ജനസംഖ്യയുള്ള മേഖലകൾ, മണൽത്തിട്ട പ്രദേശങ്ങൾ,…