
പുതിയ എഐ അധിഷ്ഠിത ഇമേജ് അവതരിപ്പിച്ച് മെറ്റ
പുതിയ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റര്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മെറ്റ. ഡാല്‍ഇ, ലിയനാര്‍ഡോ എഐ, മിഡ്ജേണി എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമാണിത്. ഇതിലൂടെ സാധാരണ ഭാഷയില്‍ തന്നെ നിര്‍ദേശങ്ങള്‍ നല്കി എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കാമെന്നാണ് മെറ്റ അറിയിക്കുന്നത്. നവംബറില്‍ മെറ്റയുടെ ‘കണക്ട്’ ഡവലപ്പര്‍ കോണ്‍ഫറന്‍സ് നടന്നിരുന്നു. ഇതിലാണ് ആദ്യമായി ഇമേജ് ജനറേറ്റര്‍ മെറ്റ പ്രദര്‍ശിപ്പിച്ചത്. മെറ്റയുടെ എഐ ചാറ്റ് ബോട്ടിനൊപ്പം ലഭ്യമായിരുന്ന ഈ ടൂള്‍ ഇപ്പോള്‍ പ്രത്യേക പ്ലാറ്റ്ഫോമായി അവതരിപ്പിച്ചിരിക്കുകയാണെന്നതാണ് പ്രത്യേകത. മെറ്റയുടെ എമു ഇമേജ് ജനറേഷന്‍…