
സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി
സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്നും അതിൽ വിട്ടു വീഴ്ചയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കർ ഹൈന്ദവ ജനതയോടു മാപ്പു പറയണമെന്നു വീണ്ടും ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ മറ്റു ഹിന്ദു സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും ചേർന്നു പ്രവർത്തിക്കും. ശാസ്ത്രമല്ല വിശ്വാസമാണു വലുതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ പ്രസ്താവനയ്ക്ക് എതിരെ ഇന്ന് എല്ലാ കരയോഗങ്ങളിലും…