
സൗദി അറേബ്യയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം വരുന്നു; അംഗീകാരം നൽകി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി
സൗദി അറേബ്യയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നു. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് യൂണിഫോമിന് അംഗീകാരം നൽകിയത്. പ്രത്യേക ആവശ്യത്തിനായുള്ള ബസുകൾ, വാടക ബസുകൾ, സ്കൂൾ ബസുകൾ, അന്താരാഷ്ട്ര സർവിസ് ബസുകൾ എന്നിവയിലെ ഡ്രൈവർമാർക്ക് ഈ നിയമം ബാധകമാണ്. ബസ് ഗതാഗത മേഖലയിലെ അടിസ്ഥാന ആവശ്യകതയെന്ന നിലയിലാണ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്താൻ അതോറിറ്റി തീരുമാനിച്ചത്. ഏപ്രിൽ 27 മുതൽ നിയമം പ്രാബല്യത്തിൽ വരും. പുരുഷ ബസ് ഡ്രൈവർമാരുടെ യൂണിഫോം സൗദി ദേശീയ വസ്ത്രമായ തോബാണ്. കൂടെ ഷൂവും നിർബന്ധമാണ്….